സാ​­​ങ്കേ​­​തി​­​ക ത​ക​രാ​­​ർ : യു​­​.പി​­​യി​ൽ വീ​­​ണ്ടും തിര​ഞ്ഞെ​­​ടു​­​പ്പ് ത​ട​സ​പ്പെ​­​ട്ടു­


ലഖ്നൗ : വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് ഉത്തർപ്രദേശിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് തടസപ്പെട്ടു. ലഖ്നൗവിലെ വിവിധ ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.  ഇബ്രാഹിംപുർ, സരോജിനി നഗർ, ഇന്ദിരാ നഗർ എന്നിവങ്ങളിൽ വോട്ടെടുപ്പ് തടസപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്ന് രാവിലെ വോട്ടിംഗ് ആരംഭിച്ചതിന് പിന്നാലെ മെഷീനുകളിൽ സാങ്കേതിക തകരാർ കണ്ടെത്തുകയും  തുടർന്ന് വീണ്ടും മെഷീനുകൾ എത്തിക്കുകയുമായിരുന്നു. ഈ മാസം 22ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നപ്പോൾ ബി.എസ്.പിക്ക് വോട്ട് ചെയ്ത ആളുടെ വോട്ട് ബി.ജെ.പി സ്ഥാനാർത്ഥിക്ക് പോകുന്ന രീതിയിലാണ് വോട്ടിംഗ് മെഷീൻ പ്രതികരിച്ചത്. ഇത്തരം സംഭവവികാസങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയനിഴലിലാക്കിയിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed