ട്രംപിനെതിരെ ആരോപണവുമായി ഹോളിവുഡ് നടൻ ബില്ലി ബാൾഡ്വിൻ
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെതിരെ ആരോപണവുമായി ഹോളിവുഡ് നടൻ. 20 വർഷം മുന്പ് നടന്ന ഒരു പാർട്ടിക്കിടെ തന്റെ ഭാര്യയെ ട്രംപ് ദുരുദ്ദേശത്തോടെ സ്പർശിച്ചെന്ന് നടൻ ബില്ലി ബാൾഡ്വിൻ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് ബില്ലി ആരോപണം ഉന്നയിച്ചത്.
ക്ഷണിക്കാതെ പാർട്ടിക്കെത്തിയ ട്രംപ് പാർട്ടിക്കിടെ തന്റെ ഭാര്യ ചിന ഫിലിപ്പ്സിനെ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും അദ്ദേഹത്തിന്റെ ഹെലികോപ്ടറിൽ അറ്റ്ലാന്റ സിറ്റിയിലേക്ക് പോകാൻ ക്ഷണിക്കുകയും ചെയ്തു. മാൻഹട്ടനിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സംഭവമെന്നും ബാൾഡ്വിൻ കുറിച്ചു.
ഡെമോക്രാറ്റിക് സെനറ്റർ അൽ ഫ്രാങ്കെന് എതിരെ ഉയർന്ന ലൈംഗിക ആരോപണ വിഷയത്തിൽ ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ട്രംപ് ജൂനിയറിനെ ടാഗ് ചെയ്ത് ബില്ലിയുടെ ട്വീറ്റ്.


