മ്യാ­ൻ‍­മറും ബംഗ്ലാ­ദേ­ശും കരാ­റൊ­പ്പി­ട്ടു­


ധാക്ക : റോഹിങ്ക്യൻ അഭയാർ‍ത്ഥികൾ‍ക്ക്‌ ഇനി നാട്ടിലേക്ക് മടങ്ങാം. ഇവരെ സ്വീകരിക്കാൻ തയ്യാറാണെന്ന് മ്യാൻമർ‍ ഭരണകൂടം ബംഗ്ലാദേശിനെ അറിയിച്ചു. ഇതു സംബന്ധിച്ച കരാറിൽ‍ ബംഗ്ലാദേശും മ്യാൻ‍മറും ഒപ്പുവെച്ചു. എന്നാൽ കരാറിന്റെ വിശദാംശങ്ങൾ‍ പുറത്തു വന്നിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ‍ അഭയാർത്‍ഥികളുടെ മടക്കം ആരംഭിക്കുമെന്ന് ബംഗ്ലാദേശ്‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു. റോഹിങ്ക്യൻ പ്രശ്‌നത്തിൽ‍ ആഗോളപ്രതിഷേധം ശക്തമായതിനെത്തുടർ‍ന്ന് മ്യാൻമർ‍ ഭരണാധികാരി ആംഗ്് സാൻ സൂചിയും ബംഗ്ലാദേശ് വിദേശമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. അഭയാർ‍ത്ഥികളെ ബലം പ്രയോഗിച്ചു മടക്കി അയയ്‌ക്കരുതെന്ന് യു.എന്നും അമേരിക്കയും ബംഗ്ലാദേശിനോട്‌ അഭ്യർ‍ത്ഥിച്ചിട്ടുണ്ട്‌.

തിരിച്ചുവരുന്നവരെ സ്വീകരിക്കാൻ ‘എത്രയുംവേഗം’ അവസരമൊരുക്കുമെന്ന് മ്യാൻമറും ‘ഇതൊരു തുടക്കം മാത്രമെന്ന്’ ബംഗ്ലാദേശും പ്രതികരിച്ചു. എന്നാൽ‍, സുരക്ഷിതത്വം ഉ
റപ്പാക്കിയശേഷമേ റോഹിങ്ക്യകളെ മടക്കി അയക്കാവൂ എന്നും ബലം പ്രയോഗിച്ചുള്ള തിരിച്ചയക്കൽ‍ നടപടിയിലേയ്ക്ക് കടക്കരുതെന്നും സന്നദ്ധസംഘടനകൾ‍ ആവശ്യപ്പെട്ടു. ആറ് ലക്ഷത്തോളം റോഹിങ്ക്യൻ മുസ്ലീം അഭയാർ‍ത്ഥികളാണ് ബംഗ്ലാദേശിലുള്ളത്‌. മ്യാൻമറിലേയ്ക്ക് മടങ്ങാനുള്ള ധൈര്യം പല അഭയാർത്‍ഥികൾ‍ക്കുമില്ലെന്നാണ് ബംഗ്ലാദേശിൽ ‍നിന്നുള്ള റിപ്പോർ‍ട്ടുകൾ. റോഹിങ്ക്യകൾക്ക് പൗരത്വവും ഭൂമിയും ഉറപ്പാക്കിയിട്ടുണ്ടെന്ന ബംഗ്ലാദേശ്‌ വിദേശകാര്യമന്ത്രി മഹമൂദ്‌ അലിയുടെ വാക്കുകളും ഇവർ‍ക്ക്‌ ആശ്വാസമാകുന്നില്ല. മ്യാൻമറിൽ അംഗീകാരമില്ലാത്ത ന്യൂനപക്ഷമാണ് റോഹിങ്ക്യ മുസ്ലീങ്ങൾ. ബുദ്ധമത വിഭാഗത്തിന് ഭൂരിപക്ഷമുള്ള രാജ്യത്ത് റോഹിങ്ക്യകൾ വർഷങ്ങളായി പീഡനത്തിന് ഇരയാകുന്നു.

പീഡനങ്ങളെ തുടർന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് റോഹിങ്ക്യൻ അഭയാർത്ഥി പ്രവാഹം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ആഗസ്റ്റിലാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉടലെടുത്തത്. റോഹിങ്ക്യകളിലെ തീവ്രവാദികൾ റാഖൈൻ സംസ്ഥാനത്തെ പോലീസ് ചെക്പോസ്റ്റ് ആക്രമിച്ച് ഏതാനും പേരെ കൊലപ്പെടുത്തി. തുടർന്ന് മ്യാൻമർ പട്ടാളം റോഹിങ്ക്യകളെ ഒന്നടങ്കം വേട്ടയാടുകയായിരുന്നു. വീടുകൾക്ക് തീവച്ചും മറ്റുമുള്ള പീഡനങ്ങളിൽനിന്ന് രക്ഷപ്പെടാൻ അയൽ രാജ്യമായ ബംഗ്ലാദേശിലേക്കാണ് പലരും പലായനം ചെയ്യുകയായിരുന്നു. റോഹിങ്ക്യകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ നൊബേൽ സമാധാന പുരസ്കാര ജേതാവായ മ്യാൻമർ നേതാവ് ആംഗ്് സാൻ സൂചി കടുത്ത സമ്മർദ്ദത്തിലായിരുന്നു. മ്യാൻമർ ഭരണകൂടം വംശീയ ശുദ്ധീകരണം നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയും അമേരിക്കയും ആരോപിച്ചു. അതിനിടെ, റോഹിങ്ക്യൻ സ്ത്രീകൾ‍ക്കും കുട്ടികൾ‍ക്കുമെതിരെ മ്യാൻ‍മർ‍ സേനയുടെ ലൈംഗികാതിക്രമങ്ങൾ‍ യുദ്ധക്കുറ്റമായി പരിഗണിക്കപ്പെട്ടേക്കുമെന്ന് യു.എൻ സ്ഥാനപതി പ്രമിള പറ്റേൺ പ്രതികരിച്ചു. സംഘർ‍ഷമേഖലയിലെ ലൈംഗികാതിക്രമങ്ങൾ‍ നിരീക്ഷിക്കുന്ന യു.എൻ സ്ഥാനപതിയാണ് അവർ‍.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed