ഫിൻലൻഡിൻ അക്രമി നിരവധി പേരെ കുത്തിപ്പരിക്കേൽപ്പിച്ചു
തുർക്കു : ഫിൻലൻഡിലെ തുർക്കു നഗരത്തിലെ സിറ്റി സെന്ററിൽ നിരവധി പേരെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. ഇയാളുടെ കാൽമുട്ടിന് താഴെ വെടിവെച്ചതായും ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണെന്നും പോലീസ് അറിയിച്ചു. അതേസമയം, സംഭവസ്ഥലത്ത് ഒരാൾ വീണുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.

