യു­.എസും ജപ്പാ­നും പ്രതി­രോ­ധ ബന്ധങ്ങൾ ശക്തമാ­ക്കു­ന്നു­


വാഷിംഗ്ടൺ : ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി പ്രതിരോധബന്ധം ശക്തിപ്പെടുത്താൻ  അമേരിക്കയും ജപ്പാനും തയ്യാറെടുക്കുന്നു. ഉത്തര കൊറിയ മിസൈൽ‍ പരീക്ഷണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ജാപ്പനീസ് വിദേശകാര്യ സെക്രട്ടറി ടാരോ കോനോ, പ്രതിരോധ സെക്രട്ടറി സുനോരി ഒനോഡേറ എന്നിവരുമായി ചർ‍ച്ച നടത്തി.

ഇന്ത്യ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ തുടങ്ങിയവരുമായുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും ഉത്തര കൊറിയയുമായി ചർ‍ച്ച നടത്താൻ ചൈനയോട് ആവശ്യപ്പെടാനുമാണ് ചർ‍ച്ചയിൽ‍ തീരുമാനമായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed