ആർദ്രം മിഷൻ പദ്ധതി ജനങ്ങൾക്ക് പ്രയോജന പ്രദമാകുമെന്ന് മന്ത്രി
പാലാ : ഗ്രാമീണ മേഖലയിലെ ആരോഗ്യരംഗത്ത് വിപുലമായ മാറ്റങ്ങൾ കൊണ്ടുവരുവാനും പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ രോഗപ്രതിരോധത്തിനും പുനരധിവാസത്തിനും ഊന്നൽ നൽകുന്നതിനും സർക്കാർ ആരംഭിക്കുന്ന ആർദ്രം മിഷന്‍ പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് മന്ത്രി എം.എം. മണി. ആർദ്രം പദ്ധതിയുടെ ജില്ലാ തല ഉദ്‌ഘാടനം മീനച്ചിൽ പി.എച്ച്.സിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിതശൈലീ രോഗങ്ങൾ സാക്രമിക രോഗങ്ങൾ, പോഷകാഹാരക്കുറവ്, മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് വർദ്ധിച്ചു വരുന്ന ചികിത്സാച്ചെലവുകൾ തുടങ്ങി ആരോഗ്യമേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിന് ആർദ്രം പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മറ്റ് പ്രമുഖർ പ്രസംഗിച്ചു.

