ചർച്ചകൾ ഫലം കണ്ടു; കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിൻവലിച്ചു
ഷീബ വിജയൻ
കണ്ണൂർ: ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തളാപ്പ് കൊയിലി ആശുപത്രിയിലെ നഴ്സുമാർ നടത്തിവന്ന സമരം ഒത്തുതീർന്നു. ആശുപത്രി പ്രതിനിധികൾ ലേബർ ഓഫീസിൽ എത്തി കരാറിൽ ഒപ്പു വച്ചതോടെയാണ് ദിവസങ്ങളായി നീണ്ടുനിന്ന സമരം അവസാനിച്ചത്.
കണ്ണൂർ നഗരത്തിലെ മറ്റ് അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികളിലെ വേതന വർധനവുമായി ബന്ധപ്പെട്ട സമരം നേരത്തെ ഒത്തുതീർപ്പായിരുന്നു. എന്നാൽ കൊയിലി ആശുപത്രി മാനേജ്‌മെന്റ് മാത്രം കരാറിൽ ഒപ്പിടാൻ തയ്യാറാകാതിരുന്നതാണ് പ്രതിസന്ധി നീളാൻ കാരണമായത്. ഇതേത്തുടർന്ന് ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, ടി.ഒ. മോഹനൻ എം.എൽ.എ എന്നിവരുടെ മധ്യസ്ഥതയിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ പരിഹാരമുണ്ടായിരിക്കുന്നത്.
dfsadsaswawad

