ഹി​­​സ്ബു​ൾ മു​­​ജാ​­​ഹി​­​ദീ​­​നെ­ ക​രി​­​ന്പ​ട്ടി​­​ക​യി​­​ൽ​­ പെ​­​ടു​­​ത്തി​­​യ​ത് അ​നീ​­​തി​­​യെ​­​ന്ന് പാ​­​കി​­​സ്ഥാ​­​ൻ


ഇസ്ലാമാബാദ് : കാശ്മീർ താഴ്്വരയിൽ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഹിസ്ബുൾ മുജാഹിദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാൻ രംഗത്ത്. അമേരിക്കൻ നീക്കം നിരാശപ്പെടുത്തിയെന്നും ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് നീതികരിക്കാൻ കഴിയില്ലെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയ പ്രതികരിച്ചു. 

കഴിഞ്ഞ ദിവസമാണ് ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്‍റ് പ്രഖ്യാപനം നടത്തിയത്. പാകിസ്ഥാനിൽ ആസ്ഥാനമുള്ള ഹിസ്ബുൾ മുജാഹിദീൻ നേതാവ് സയിദ് സലാഹുദീനെ രണ്ടു മാസം മുന്പ് ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. സംഘടനയ്ക്ക് അമേരിക്കയിലുള്ള  എല്ലാ ആസ്തികളും മരവിപ്പിക്കുന്നതായി അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്‍റ് പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കൻ പൗരൻമാർക്ക് സംഘടനയുമായി പണമിടപാടുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

കാശ്്മീരിൽ നടന്ന നിരവധി സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഹിസ്ബുൾ മുജാഹിദീൻ ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുൾ മുജാഹിദീൻ കമാൻഡറായിരുന്ന ബുർഹൻ വാനിയെ കഴിഞ്ഞ വർഷം സുരക്ഷാ സേന വധിച്ചതിനെ തുടർന്നാണ് ജമ്മു കാശ്മീരിൽ സ്ഥിതിഗതികൾ വഷളായത്. ഇതിനുശേഷം സുരക്ഷാ സേനയ്ക്കു നേർക്ക് തുടർച്ചയായി ആക്രമണങ്ങളുണ്ടായി. ജനക്കൂട്ടം തെരുവിൽ സൈന്യത്തെ നേരിടുന്ന നിലയിലേക്കു വരെ കാര്യങ്ങളെത്തി.

സംഘടനയുടെ പുതിയ തലവനായി മുഹമ്മദ് ബിൻ ഖാസിം ചുമതലയേറ്റതിനു പിന്നാലെയാണ് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ബുർഹൻ വാനിയുടെ പിൻഗാമിയായ യാസീൻ ഇറ്റൂ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഖാസിം ചുമതലയേറ്റത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed