ട്രംപിന്റെ ഉത്തരവിന് വീണ്ടും കോടതിയുടെ വിലക്ക്
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന് വീണ്ടും കോടതിയുടെ തിരിച്ചടി. ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു. യാത്രാ വിലക്ക് റദ്ദാക്കിയ ഹവായ് കോടതിയുടെ ഉത്തരവ് മേൽക്കോടതി ശരിവച്ചു.
ട്രംപിന്റെ ഉത്തരവ് വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഒന്പതാം സർക്യൂട്ട് അപ്പീൽ കോടതി വിലക്കേർപ്പെടുത്തിയത്. മൂന്ന് ജഡ്ജിമാരുള്ള പാനലിലാണ് വിധിച്ചത്.
പ്രസിഡണ്ടിനെതിരെ കോടതി രൂക്ഷവിമർശനമുയർത്തുകയും ചെയ്തിരുന്നു. ട്രംപ് അമേരിക്കയുടെ കുടിയേറ്റ നിയമത്തിന്റെ ലംഘനമാണെന്നും വിവേചനപരമാണെന്നും ജഡ്ജി പറഞ്ഞു. ഇത് പ്രസിഡണ്ടിന് വൺ മാൻ ഷോയ്ക്കുള്ള വിഷയമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതേസമയം, രാജ്യത്തേക്ക് വരുന്നവരെ പരിശോധിക്കുന്ന നടപടിക്രമങ്ങളിൽ പരിഷ്‌കാരം വരുത്താൻ സർക്കാറിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
എന്നാൽ കോടതി ഉത്തരവിനോട് വിയോജിക്കുന്നതായി അറ്റോർണി ജനറൽ ജെഫ് സെഷൻസ് പറഞ്ഞു. പ്രസിഡണ്ട് ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവ് മികച്ചതും നിയമാനുസൃതമായി രാജ്യത്തെ സംരക്ഷിക്കുന്നതുമാണ്. അടുത്തിടെ നടന്ന ആക്രമണങ്ങൾ തെളിയിക്കുന്നത് രാജ്യത്തിന് നേരെ ഉയരുന്ന ഭീഷണികൾ യഥാർത്ഥ്യം ആ
ണെന്നാണെന്നും സെഷൻസ് കൂട്ടിച്ചേർത്തു.
ഇറാൻ, ലിബിയ, സുഡാൻ, സിറിയ, യെമൻ, സൊമാലിയ എന്നീ ആറു രാജ്യങ്ങളിലെ പൗരന്മാർക്ക് മാർച്ച് 15 അർദ്ധരാത്രി മുതൽ 90 ദിവസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനായിരുന്നു ഉത്തരവിട്ടത്.

