ഗസ്സ കരാർ പാലിച്ചില്ലെങ്കിൽ ചുമതല ഒഴിയും; നെതന്യാഹുവിന് കർശന താക്കീതുമായി യു.എസ് നിയന്ത്രിത സമിതി


ഷീബ വിജയൻ

ന്യൂയോർക്ക്: വെടിനിർത്തൽ കരാറിലെയും ഇരുപതിന സമാധാന പദ്ധതിയിലെയും വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ഗസ്സയിലെ യുദ്ധാനന്തര പുനർനിർമ്മാണ-ഭരണ ചുമതലകളിൽ നിന്ന് പിന്മാറുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് യു.എസ് നിയന്ത്രണത്തിലുള്ള ബോർഡ് ഓഫ് പീസ് കർശന മുന്നറിയിപ്പ് നൽകി. വ്യവസ്ഥകൾ ലംഘിക്കുന്നത് തുടർന്നാൽ ഗസ്സയുടെ ഉത്തരവാദിത്തം ഫലസ്തീൻ അതോറിറ്റിക്കോ യു.എന്നിനോ കൈമാറേണ്ടി വരുമെന്ന് സമിതി പ്രതിനിധി നിക്കോളയ് മ്ലാഡെനോവ് കത്തിലൂടെ വ്യക്തമാക്കി.

ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുക, ഹമാസിന് പകരമായി രൂപീകരിച്ച ഭരണ-സുരക്ഷാ സംവിധാനങ്ങൾക്ക് അനുമതി നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. നെതന്യാഹു സർക്കാർ ഔദ്യോഗിക അനുമതികൾ തടഞ്ഞുവെക്കുന്നതിനാൽ ദേശീയ സമിതിക്ക് (എൻ.സി.എ.ജി) ഗസ്സയിൽ പ്രവേശിക്കാനോ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കാനോ സാധിച്ചിട്ടില്ല. ഹമാസ് നിരായുധീകരണ രൂപരേഖ അംഗീകരിച്ചെങ്കിലും ഇസ്രായേൽ അത് തടസ്സപ്പെടുത്തുകയായിരുന്നു.

ഗസ്സയോടുള്ള സമീപനം മാറ്റിയില്ലെങ്കിൽ ഇസ്രായേൽ ആഗോള ഒറ്റപ്പെടലിലേക്ക് നീങ്ങുമെന്ന് ജാരെദ് കുഷ്നറും മുന്നറിയിപ്പ് നൽകി. 2027 അവസാനം വരെ ചുമതലയുള്ള സമിതിയുടെ താക്കീതിന് പിന്നാലെ, ഞായറാഴ്ച സുരക്ഷാ മന്ത്രിസഭ യോഗം ചേർന്ന് അനുമതികൾ നൽകാൻ നെതന്യാഹു നീക്കം തുടങ്ങിയിട്ടുണ്ട്.

article-image

dsfsddfdf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed