ജീവൻ രക്ഷിക്കാൻ എത്തിയവർക്കും രക്ഷയില്ല; ഗസ്സയിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ക്ലിനിക്കിന് നേരെ ഇസ്രായേൽ ആക്രമണം; രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു


ഷീബ വിജയൻ


ഗസ്സ / ജറുസലേം: ഗസ്സയിലെ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ക്ലിനിക്കിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് വാച്ച്മാൻമാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണം ക്ലിനിക്കിനെ നേരിട്ട് ലക്ഷ്യമിട്ടായിരുന്നുവെന്ന് സംഘടന വ്യക്തമാക്കി. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട എം.എസ്.എഫ് ജീവനക്കാരുടെ എണ്ണം 17 ആയി ഉയർന്നു. ക്ലിനിക്കിൽ സംഘടനയുടെ ലോഗോകൾ വ്യക്തമായി പതിപ്പിച്ചിരുന്നതായും, കേന്ദ്രത്തിന്റെ കൃത്യമായ വിവരങ്ങൾ ഇസ്രായേൽ സൈന്യത്തിന് നേരത്തെ കൈമാറിയിരുന്നതായും എം.എസ്.എഫ് എക്സിലൂടെ അറിയിച്ചു. സംഭവത്തിൽ ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു. എന്നാൽ, കൊല്ലപ്പെട്ടവർ ഹമാസ് അംഗങ്ങളായിരുന്നുവെന്നാണ് യാതൊരു തെളിവുകളും നൽകാതെ ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്.

ആക്രമണത്തെ അങ്ങേയറ്റം രോഷമുളവാക്കുന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പ്രതികരിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പ്രവർത്തിക്കുന്നവരെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാനുഷിക പ്രവർത്തകരെയും കേന്ദ്രങ്ങളെയും ഇസ്രായേൽ ആസൂത്രിതമായി ലക്ഷ്യമിടുകയാണെന്ന് യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ കുറ്റപ്പെടുത്തി. ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം ഗസ്സയിൽ 1,700-ലധികം ആരോഗ്യപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

article-image

hnvgnfg

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed