പാക്ട് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടക്കും


പ്രദീപ് പുറവങ്കര

മനാമ: പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് - PACT) സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച (30.10.2026) സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടക്കും. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവാസി സമൂഹത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാക്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കാളികളാകാനും രക്തദാനം നടത്താനും ആഗ്രഹിക്കുന്നവർ 3987 1460, 3914 3350, 3914 3967, 3983 7087 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

article-image

rgfdfgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed