ചേരാനല്ലൂർ വാഹനാപകടം: ഐജി ഓഫീസിലേക്ക് എഐടിയുസി മാർച്ച്; കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം


ശാരിക

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ഐജി ഓഫീസിലേക്ക് മാർച്ച് നടത്തി. പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്നും, പല കേസുകളിലും കണ്ടതുപോലെ കുറ്റം ചെയ്തവർ എളുപ്പത്തിൽ തിരികെ സർവീസിൽ വരുന്ന സാഹചര്യം ഉണ്ടാകരുതെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ വ്യക്തമാക്കി.

മരിച്ച ജയബാലകൃഷ്ണന്റെ മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും, കേസിൽ പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എഐടിയുസി ആവശ്യപ്പെട്ടു. കൂടാതെ, അധികാര ദുർവിനിയോഗം നടത്തി കുറ്റക്കാരനായ മകനെ സംരക്ഷിക്കാൻ ശ്രമിച്ച ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്നും നേതാക്കൾ ഉന്നയിച്ചു.

അതേസമയം, കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ സ്ഥാനത്തുനിന്നും കാളിരാജ് മഹേഷ് കുമാറിനെ മാറ്റി ഉത്തരവിറക്കി. പകരം ദക്ഷിണമേഖലാ ഐജിയായ ആർ. നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പൊലിസ് കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. സംഭവത്തിൽ വീഴ്ച വരുത്തിയ സിഐ ശ്യാംകുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുൺ, എഎസ്ഐ കെ.ടി. മനോജ് എന്നിവരുൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

article-image

്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed