ഓടുന്ന ബസുകൾ കത്തിച്ചാമ്പലായി: കിഴക്കൻ യുക്രെയ്നിൽ റഷ്യയുടെ ക്രൂരമായ മിസൈൽ ആക്രമണം; 33 മരണം


ഷീബ വിജയൻ

കിഴക്കൻ യുക്രെയ്‌നിലെ ഡൊനെറ്റ്സ്ക് മേഖലയിലുള്ള ക്രാമറ്റോർസ്ക് നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം യുക്രെയ്നിൽ റഷ്യ നടത്തുന്ന ഏറ്റവും മാരകമായ ഒറ്റദിവസത്തെ ആക്രമണമാണിത്. യാത്രക്കാരുള്ള ബസുകൾ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ വാഡിം ഫിലാഷ്കിൻ വ്യക്തമാക്കി. പ്രദേശത്തെ പൊതുഗതാഗതം പൂർണമായി നിർത്തലാക്കിയതോടെ ജനങ്ങൾക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകി.

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed