ഇന്ന് ലോക മുട്ട ദിനം : ആവശ്യത്തിന് കൊടുക്കാൻ ഉത്പാദനമില്ല: പ്രതിദിനം രണ്ടു കോടിയോളം മുട്ടകൾ വിറ്റഴിയുന്ന കേരളത്തിൽ വൻ ഇതരസംസ്ഥാന ആശ്രയത്വം


ഷീബ വിജയൻ

ഇന്ന് ലോക മുട്ട ദിനം. കേരളത്തിൽ പ്രതിദിനം ഏകദേശം 1.6 കോടി മുതൽ 2.14 കോടി വരെ മുട്ടകൾ ചെലവാകുന്നുണ്ട്. എന്നാൽ ഇതിൽ 68.8 ലക്ഷം മുട്ടകൾ മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി ആവശ്യമുള്ള മുട്ടകൾ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ആചരിക്കുന്ന ലോക മുട്ട ദിനത്തിന്റെ 30-ാം വാർഷികമാണിപ്പോൾ നടക്കുന്നത്.

"ശരീരത്തിന് ഊർജ്ജവും സംരക്ഷണവും നൽകുന്ന പ്രോട്ടീൻ" എന്നതാണ് ഈ വർഷത്തെ സന്ദേശം. പ്രോട്ടീൻ, അയൺ, കാൽസ്യം, പൊട്ടാസ്യം, ഫോലേറ്റ്, സിങ്ക്, വിറ്റാമിൻ ഡി, ആന്റിഓക്സിഡന്റുകളായ ലൂട്ടീൻ, സെക്സാന്തിൻ എന്നിവയാൽ സമ്പന്നമായ മുട്ട ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും പ്രതിരോധശേഷി നൽകാനും സഹായിക്കുന്നു. ലോകമെമ്പാടുമായി ബോധവൽക്കരണ പരിപാടികളോടെയും പാചക മത്സരങ്ങളോടെയും ഈ ദിനം ആചരിക്കപ്പെടുന്നു.

article-image

dsadsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed