ഓഹരി വിപണി ഇടിവിനും ഇറാന്റെ ആക്രമണങ്ങൾക്കും കാരണം ഡെമോക്രാറ്റുകളെന്ന് ഡൊണാൾഡ് ട്രംപ്


ഷീബ വിജയൻ


വാഷിംഗ് ടൺ: ഓഹരി വിപണിയിലെ ഇടിവിനും ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ വർദ്ധിച്ചതിനും കാരണം ഡെമോക്രാറ്റിക് പാർട്ടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. നവംബർ 3-ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റുകളുടെ വിജയവുമായി ബന്ധപ്പെടുത്തിയാണ് ട്രംപിന്റെ ഈ പ്രതികരണം.

ഇടക്കാല തിരഞ്ഞെടുപ്പിനെക്കുറിച്ച് താൻ രണ്ട് കാര്യങ്ങൾ പ്രവചിച്ചിരുന്നതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു. ഡെമോക്രാറ്റുകൾ വിജയിച്ചാൽ ഓഹരി വിപണി ഗണ്യമായി ഇടിയുമെന്നും, ഇറാൻ കൂടുതൽ ആക്രമണോത്സുകരാകുമെന്നും താൻ പറഞ്ഞിരുന്നുവെന്നും, ഈ രണ്ട് കാര്യങ്ങളും ഇപ്പോൾ സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഒരു വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ഡ്രോണുകളും മിസൈലുകളും ഇറാൻ വിക്ഷേപിച്ചതായും, എന്നാൽ ആക്രമണങ്ങളിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റുകളെ ദുർബലരും രാജ്യത്തെ നശിപ്പിക്കുന്നവരുമായാണ് ഇറാൻ നേതാക്കൾ കാണുന്നതെന്ന് ആരോപിച്ച അദ്ദേഹം, അത്തരമൊരു സാഹചര്യം ഉണ്ടാകാൻ താൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.

article-image

cdddsdsfdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed