യുദ്ധത്തിന് ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനം; പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി ഇന്ത്യയിൽ
ഷീബ വിജയൻ
ഇസ്ലാമാബാദ്: പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിഖ് മാലിക് ഇന്ന് ന്യൂഡൽഹിയിലെത്തി. 2025 മെയ് മാസത്തിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ നാല് ദിവസത്തെ യുദ്ധത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാകിസ്ഥാൻ ഫെഡറൽ മന്ത്രിയാണ് അദ്ദേഹം.
ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) പ്രഥമ 'സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ' (Civilisational Dialogue Forum) പങ്കെടുക്കാനാണ് മാലിക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വൈകുന്നേരം ഉദ്ഘാടനം ചെയ്യുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിൽ, ശനിയാഴ്ച മാലിക് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
dfdsdsdsdfs


