ഗുരുദേവ സോഷ്യൽ സൊസൈറ്റി ആസ്ഥാനത്ത് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ സന്ദർശനം നടത്തി


പ്രദീപ് പുറവങ്കര

മനാമ: സൽമാനിയ കാനുകാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ആസ്ഥാനത്ത് ബഹ്‌റൈനിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന കേരള തൊഴിൽ, മൃഗസംരക്ഷണം, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ സന്ദർശനം നടത്തി.

article-image

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, വനിതാ വേദി പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തു.

article-image

കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബി.കെ.ജി ഹോൾഡിംഗ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ, കുടുംബ സൗഹൃദ വേദി ചെയർമാൻ കൃഷ്ണകുമാർ എന്നിവരും സന്നിഹിതരായിരുന്നു. മന്ത്രി ബിന്ദു കൃഷ്ണയുടെ സന്ദർശനം സൊസൈറ്റിയുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഏറെ ഊർജ്ജവും പ്രചോദനവും പകരുന്നതാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

article-image

gdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed