അട്ടപ്പാടിയിൽ വീണ്ടും ലഹരിവേട്ട; ഓപ്പറേഷൻ തൂഫാനിൽ 7300 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചു


ഷീബ വിജയൻ

അഗളി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അട്ടപ്പാടിയിൽ നടത്തിയ റെയ്ഡിൽ 7300 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് ജില്ലാ പൊലിസ് മേധാവി അബ്ദുൽറഷിടെ നിർദേശപ്രകാരം അഗളി എസ്ഐ ഹർഷാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും അഗളി സബ് ഡിവിഷൻ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.

പുതൂർ പഞ്ചായത്തിലെ വനമേഖലയിൽ രണ്ടിടത്തായിരുന്നു കഞ്ചാവുകൃഷി. പൊന്നക്കൽ മലയുടെ കിഴക്കുവശത്തായി കൃഷി ചെയ്ത പൂർണവളർച്ചയെത്തിയ 5700 ചെടികളും പൊന്നയ്ക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലായി രണ്ടിടത്തു കൃഷിചെയ്ത ഒന്നരമാസം പ്രാപ്തിയായ 1600 കഞ്ചാവുചെടികളുമാണ് നശിപ്പിച്ചത്. 24നു പുലർച്ചെ 4.30നു കാടുകയറിയ പൊലിസ് സംഘം ഏഴുമണിക്കൂറിലധികം കാൽനടയാത്ര നടത്തിയാണ് കഞ്ചാവുതോട്ടങ്ങളിലെത്തിയത്. പ്രതികൾക്കെതിരേ പുതൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈമാസം 18ന് അഗളി എക്സൈസ് പാർട്ടിയും പാലക്കാട് ഇന്റലിജൻസ് ബ്യൂറോയും വനംവകുപ്പും ചേർന്ന് പുതൂർ കടുകുമണ്ണ അച്ഛൻവെട്ടുമലയിൽനിന്ന് 1566 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. 20ന് പുതൂർ പൊട്ടിക്കൽ ഊരിനുസമീപം 624 കഞ്ചാവുചെടികളും കണ്ടെത്തി നശിപ്പിച്ചു.

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed