മൃഗങ്ങളോടുള്ള ക്രൂരത: 5 വർഷം തടവും വൻ പിഴയും നിർദ്ദേശിച്ച് ബഹ്റൈനിലെ മൃഗസ്നേഹികളുടെ കൂട്ടായ്മ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പ്രതികൾക്കെതിരെ കർശന ശിക്ഷാനടപടിയും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതികൾ കൊണ്ടുവരണമെന്ന് ബി.എസ്.പി.സി.എ (Bahrain Society for the Prevention of Cruelty to Animals) ആവശ്യപ്പെട്ടു. മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്കും മനഃപൂർവ്വം കൊല്ലുന്നവർക്കും അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം ബഹ്‌റൈനി ദിനാർ വരെ പിഴയും ചുമത്തണമെന്ന് സംഘടനയുടെ ചെയർമാൻ മഹ്മൂദ് ഫറജ് പാർലമെന്റ് അംഗങ്ങളോട് അഭ്യർത്ഥിച്ചു.

നിലവിലെ നിയമമനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പരമാവധി മൂന്ന് മാസം വരെ തടവോ 1,000 ദിനാർ വരെ പിഴയോ മാത്രമാണ് ശിക്ഷ ലഭിക്കുന്നത്. നിലവിലെ തടവുശിക്ഷയും പിഴയും കുറ്റവാളികളിൽ ഭയം സൃഷ്ടിക്കാൻ പര്യാപ്തമല്ലെന്ന് മഹ്മൂദ് ഫറജ് ചൂണ്ടിക്കാട്ടി. 1,000-ത്തിലധികം മൃഗപീഡന കേസുകളാണ് ബി.എസ്.പി.സി.എയുടെ പക്കൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കഴുതകൾ, പൂച്ചകൾ, നായ്ക്കൾ എന്നിവയെ പീഡിപ്പിക്കൽ, നായപ്പോര്, കോഴിയങ്കം, ലോട്ടറി/ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട മൃഗപീഡനങ്ങൾ എന്നിവ റിപ്പോർട്ടുകളിൽ ഉൾപ്പെടുന്നു. കർസക്കാനിലെ ഒരു ഫാമിൽ കുതിരകളെ ഉപദ്രവിച്ചതും, വളർത്തുപൂച്ചയെ തീവെച്ച് കൊന്നതും, കുതിരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതുമുൾപ്പെടെയുള്ള ദാരുണ സംഭവങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും പുതിയ നിയമനിർമ്മാണത്തിന് ആവശ്യമായ തെളിവുകളും നിർദ്ദേശങ്ങളും നൽകുന്നതിനും സൊസൈറ്റി പൂർണ്ണമായി സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.

article-image

asasadsda

You might also like

  • Lulu Exchange
  • Straight Forward

Most Viewed