എം.എൽ.എമാർക്ക് രണ്ട് വിവാഹം, അതുകൊണ്ട് ജനസംഖ്യയും കൂടും; ഡി.കെ. ശിവകുമാറിന്റെ പരാമർശം വിവാദത്തിൽ


ശാരിക

ബംഗളൂരു: കർണാടകയിലെ ഒരു ഡസനോളം വരുന്ന എം.എൽ.എമാർ രണ്ട് വിവാഹം കഴിച്ചവരാണെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവന വിവാദത്തിൽ. കഴിഞ്ഞ ദിവസം നിയമസഭയിൽ സംസാരിക്കുന്നതിനിടെയാണ് എം.എൽ.എമാർക്കെതിരെ ശിവകുമാർ ഇത്തരമൊരു വിവാദ പരാമർശം നടത്തിയത്. നഗരവൽക്കരണത്തെക്കുറിച്ചും വരൾച്ചയെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ജനസംഖ്യാ വർദ്ധനവിലേക്ക് എം.എൽ.എമാരെ വലിച്ചിഴച്ചത്.

ബംഗളൂരു നഗരത്തിന്റെ സ്ഥാപകനായ കെംപെഗൗഡ നഗരം പടുത്തുയർത്തിയെന്നും മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ഇതിനെ ഒരു അന്താരാഷ്ട്ര നഗരമാക്കി മാറ്റിയെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ നഗരത്തിലെത്തുന്ന എം.എൽ.എമാർ തിരികെ പോകുന്നില്ലെന്നും, രണ്ട് വിവാഹങ്ങൾ കഴിച്ച് ഇവിടെത്തന്നെ ജീവിക്കുകയാണെന്നും ശിവകുമാർ ആരോപിച്ചു. രണ്ട് വിവാഹം കഴിച്ച എം.എൽ.എമാരുടെ പട്ടിക വേണമെങ്കിൽ താൻ തരാമെന്നും അദ്ദേഹം സഭയിൽ പറയുകയുണ്ടായി.

നഗര ജനസംഖ്യ 33 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയരാൻ കാരണം ഇതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്ര വാദം. എന്നാൽ ഉപമുഖ്യമന്ത്രിയുടെ ഈ പരാമർശത്തിനെതിരെ ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പരാമർശിച്ച എം.എൽ.എമാരുടെ പേരുകൾ പരസ്യമായി വെളിപ്പെടുത്താൻ ബി.ജെ.പി ആവശ്യപ്പെട്ടു. ശിവകുമാറിന്റെ പ്രസ്താവന സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും വലിയ തെറ്റിദ്ധാരണയ്ക്ക് വഴിവെക്കുമെന്നും പ്രതിപക്ഷ നേതാവ് ആർ. അശോക കുറ്റപ്പെടുത്തി.

article-image

asdsaasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed