സാദിഖലി തങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ


ഷീബ വിജയൻ

പി.എം. ശ്രീ പദ്ധതിയുടെ പേരിൽ മുസ്ലിം സമുദായത്തിൽ വർഗീയത പ്രചരിപ്പിച്ചതിന് മുസ്ലിം ലീഗും നിരവധി പള്ളികളുടെ ഖാളിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പരസ്യമായി മാപ്പ് പറയണമെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. വാക്കിന് സ്ഥിരതയില്ലാത്ത വെറുമൊരു നാലാംകിട രാഷ്ട്രീയ നേതാവാണ് സാദിഖലി തങ്ങളെങ്കിൽ ഖാളി സ്ഥാനം അലങ്കരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന് ജലീൽ കുറിച്ച്. ഏത് ഏമ്പോക്കിക്കും കയറിയിരിക്കാൻ പറ്റുന്ന കസേരയല്ല ഖാളിയുടേതെന്നും, വാക്കിന് വിലകൽപ്പിക്കുന്ന പണ്ഡിതന്മാർക്ക് ആ സ്ഥാനം ഒഴിPath ചെയ്തു കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മഹല്ലു കമ്മിറ്റികൾ ഇതിന് തയ്യാറാകണമെന്നും, അല്ലാത്തപക്ഷം തങ്ങളുടെ മതവിധി ചവറ്റുകൊട്ടയിലെറിയാൻ തനിക്ക് മടിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടതിനാൽ പിന്തിരിയാൻ കഴിയില്ലെന്ന വാദം പച്ചക്കള്ളമാണെന്ന് രാജ്യസഭയിലെ ചോദ്യോത്തരങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. പി.എം. ശ്രീ ഫണ്ട് ഉപയോഗിച്ച് മോദിക്ക് സ്മാരകം പണിയാൻ അനുവദിക്കില്ലെന്നും, ലീഗും യു.ഡി.എഫും പ്രചരിപ്പിച്ചതുപോലെ ഈ ഫണ്ട് വിനിയോഗിക്കാൻ നാട്ടുകാർ സമ്മതിക്കില്ലെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു.

article-image

frfdsdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed