അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷികത്തിൽ ആശംസകൾ നേർന്ന് ലെയോ പതിനാലാമൻ മാർപാപ്പ
ഷീബ വിജയൻ
അമേരിക്കൻ ഐക്യനാടുകൾ തങ്ങളുടെ ചരിത്രപ്രധാനമായ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അമേരിക്കൻ ജനതയ്ക്ക് വത്തിക്കാനിൽ നിന്നും മാർപാപ്പയുടെ പ്രത്യേക ആശംസ. സ്വാതന്ത്ര്യം, സമത്വം, സന്തോഷം തേടാനുള്ള അവകാശം, നീതി, ജനാധിപത്യ സംരക്ഷണം എന്നീ ശാശ്വതമായ മാനവിക മൂല്യങ്ങൾക്ക് അടിത്തറയിട്ട ദിനമായിരുന്നു 1776 ജൂലൈ നാലെന്ന് മാർപാപ്പ അനുസ്മരിച്ചു. കഴിഞ്ഞ രണ്ടര നൂറ്റാണ്ടായി അമേരിക്കയിലെ വിവിധ തലമുറകൾ ഒത്തൊരുമയോടെ ഈ തത്ത്വങ്ങളെ മുന്നോട്ട് നയിച്ചതായി അദ്ദേഹം പ്രശംസിച്ചു. ചരിത്രത്തിന്റെ ഭാഗമായ കുടിയേറ്റക്കാരെ ഉദാരമനസ്കതയോടെ സ്വീകരിക്കുന്നതും സഹായിക്കുന്നതും മനുഷ്യന്റെ അന്തസ്സിനെ അംഗീകരിക്കലാണെന്നും അത് തുടരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭയമില്ലാതെ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം അമേരിക്ക കാത്തുസൂക്ഷിക്കുന്നത് വലിയ കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, വിദ്യാഭ്യാസം, ആരോഗ്യം, ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനം എന്നിവയിലൂടെ അമേരിക്കയുടെ വികസനത്തിൽ അവിടുത്തെ കത്തോലിക്കർ നൽകുന്ന സംഭാവനകളെ എടുത്തുപറഞ്ഞു. വിശ്വാസം പൗരധർമ്മത്തിന് വിരുദ്ധമല്ലെന്നും, അത് നീതിക്കും സമാധാനത്തിനുമുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
dfsvadsasa

