'പ്രിയദർശിനി' പദ്ധതിയിൽ സ്വകാര്യ ബസുകൾക്ക് വൻ നഷ്ടം; കണ്ണീരൊപ്പാൻ സർക്കാർ സമിതി വരുന്നു
ഷീബ വിജയൻ
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കിയ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നുവെന്ന സ്വകാര്യ ബസുടമകളുടെ പരാതി പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കുന്നു. ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ മുഖ്യമന്ത്രിയുമായി നടത്തിയ അടിയന്തര കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമിതി രൂപീകരണത്തിന് ധാരണയായത്. പുതിയ പദ്ധതി വന്നതോടെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന എണ്ണായിരത്തോളം സ്വകാര്യ ബസുകളുടെ വരുമാനത്തിൽ പകുതിയോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് പ്രതിദിനം 6,000 മുതൽ 7,000 രൂപ വരെ ലഭിച്ചിരുന്ന കളക്ഷൻ ഇപ്പോൾ പകുതിയായി കുറഞ്ഞത് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന മുപ്പതിനായിരത്തിലധികം ജീവനക്കാരെയും നേരിട്ട് ബാധിച്ചു. സ്വകാര്യ ബസ് മേഖല കടുത്ത തകർച്ചയുടെ വക്കിലാണെന്നും അടിയന്തരമായി സംരക്ഷിക്കണമെന്നുമുള്ള ഉടമകളുടെ ആവശ്യത്തിനാണ് സമിതിയിലൂടെ സർക്കാർ പ്രായോഗിക പരിഹാരം കാണാൻ ഒരുങ്ങുന്നത്.
aasadsqaw

