റഷ്യൻ ഓയിൽ ടെർമിനലിന് നേരെ യുക്രെയ്ൻ ആക്രമണം; നേവൽ ബേസിലും ഡ്രോൺ പെയ്ത്ത്
ഷീബ വിജയൻ
റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സുകളെ ലക്ഷ്യമിട്ട് യുക്രെയ്ൻ ശക്തമായ ആക്രമണം നടത്തി. സെന്റ് പീറ്റേഴ്സ്ബർഗിലെ കൂറ്റൻ റഷ്യൻ ഓയിൽ ടെർമിനലിന് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. റഷ്യയുടെ അതിപ്രധാനമായ ഈ എണ്ണ സംഭരണ കേന്ദ്രം പ്രതിവർഷം 12.5 മില്യൺ ടൺ പെട്രോളിയം ഉൽപ്പന്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സാമ്പത്തിക സ്രോതസ്സുകൾ തകർക്കുന്നതിനൊപ്പം റഷ്യയുടെ നേവൽ ബേസിന് നേരെയും ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി അവകാശപ്പെട്ടു. അതേസമയം, ഓയിൽ ടെർമിനലിന് നേരെ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച റഷ്യൻ അധികൃതർ, ഇതിന് കടുത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, യുക്രെയ്ൻ അയച്ച 72 ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും സെന്റ് പീറ്റേഴ്സ്ബർഗ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് വ്യക്തമാക്കി.
sadsdasadsds

