ചന്ദ്രനിൽ മനുഷ്യവാസം ലക്ഷ്യമിട്ട് നാസ: ഐ.എസ്.ആർ.ഒയെ ഔദ്യോഗികമായി ക്ഷണിച്ചു


ഷീബ വിജയൻ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. ആർടെമിസ് ഉടമ്പടിയുടെ ഭാഗമായി നാസയുടെ അഭിമാനകരമായ 'മൂൺ ബേസ്' പദ്ധതിയിലേക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയെ ഔദ്യോഗികമായി ക്ഷണിച്ചതായി യു.എസ് എംബസി അറിയിച്ചു. ഇന്ത്യയിലെ യു.എസ് എംബസിയും കോൺസുലേറ്റുകളും ചേർന്നാണ് ഈ വിവരം പുറത്തുവിട്ടത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപമാണ് നാസ നിലവിൽ മൂൺ ബേസ് നിർമിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശത്ത് അമേരിക്കയുടെ നേതൃത്വം ശക്തിപ്പെടുത്താനും ശാസ്ത്രീയ കണ്ടെത്തലുകൾ വേഗത്തിലാക്കാനും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്ക് തയാറെടുക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. 2023 ജൂണിലാണ് ഇന്ത്യ ആർടെമിസ് ഉടമ്പടിയിൽ ഒപ്പുവെച്ചത്.

ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടന്ന ഒമ്പതാമത് ഇന്ത്യ-യു.എസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇത് സംബന്ധിച്ച സുപ്രധാന ചർച്ചകൾ നടന്നത്. സിവിൽ, വാണിജ്യ ബഹിരാകാശ സഹകരണങ്ങൾ ശക്തിപ്പെടുത്തുക, മനുഷ്യ ബഹിരാകാശ യാത്രാ സാങ്കേതിക വിദ്യകളിൽ ഒന്നിച്ച് പ്രവർത്തിക്കുക എന്നിവയായിരുന്നു യോഗത്തിലെ പ്രധാന വിഷയങ്ങൾ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വളരുന്ന സ്വാധീനമാണ് ഈ ക്ഷണത്തിലൂടെ വ്യക്തമാകുന്നത്.

article-image

dffddddf

You might also like

  • Lulu Exchange
  • Straight Forward

Most Viewed