ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം: സുനാമി ഭീതിയിൽ തീരദേശങ്ങൾ


ഷീബ വിജയൻ
ദക്ഷിണ ഫിലിപ്പീൻസിലെ മിന്ദനാവോ തീരത്തുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിലവിൽ അഞ്ച് പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഭൂപ്രതലത്തിൽ നിന്നും വെറും 10 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് ഫിലിപ്പീൻസിലെ ജനറൽ സാന്റോസ് നഗരത്തിലും സരംഗനി പ്രവിശ്യയിലും കെട്ടിടങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിക്കുകയും വാർത്താവിനിമയ-വൈദ്യുതി ബന്ധങ്ങൾ പൂർണ്ണമായി തകരുകയും ചെയ്തു. കടൽ ഉൾവലിഞ്ഞതായി റിപ്പോർട്ടുകൾ വന്നതോടെ തീരവാസികളോട് ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ ദുരന്തനിവാരണ വിഭാഗം കർശന നിർദേശം നൽകിയിട്ടുണ്ട്. പസഫിക് 'റിങ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും ഭൗമപാളികളുടെ ചലനം പതിവാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ അറിയിച്ചു.

article-image

efdsadfsadsfads

You might also like

  • Lulu Exchange
  • Straight Forward

Most Viewed