ബഹ്‌റൈൻ സെന്റ്. പോൾസ് മാർത്തോമാ യുവജന സഖ്യം പ്രവർത്തന ഉദ്ഘാടനം നടന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിൻ്റെ 2026-2027 പ്രവർത്തന വർഷത്തെ ഉദ്ഘാടനം ഫ്രാൻസിസ് കൈതരാത്ത് നിർവഹിച്ചു.
യുവജന സഖ്യം പ്രസിഡന്റ് റവ. അനീഷ് സാമുവേൽ ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുവജന സഖ്യം വൈസ് പ്രസിഡന്റ് ബിജിൻ എബ്രഹാം സ്വാഗതമാശംസിച്ചു. തുടർന്ന് സെക്രട്ടറി ബിവിൻ വർഗീസ് പുതിയ പ്രവർത്തന വർഷത്തേക്കുള്ള വിശദമായ ഇയർ പ്ലാൻ യോഗത്തിൽ അവതരിപ്പിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചടങ്ങിനോടനുബന്ധിച്ച് യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ സന്ദേശമുയർത്തി വൃക്ഷത്തൈ വിതരണവും നടത്തി.
ഇടവകാംഗങ്ങളായ ബെൻസി കെ. സാം, ജെയിംസ് ബേബി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. യുവജന സഖ്യം ട്രഷറർ ഷിംസി അനീഷ്, കമ്മിറ്റി അംഗങ്ങൾ, സഖ്യം പ്രവർത്തകർ, വിവിധ ഇടവക ചുമതലക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജോയിൻ്റ് സെക്രട്ടറി ബിൻസി ജോയ് നന്ദി രേഖപ്പെടുത്തി.
പപപതക
കരരക

