ദുബായ് ഇന്റർനെറ്റ് സിറ്റിയിൽ ഇറാന്റെ ആക്രമണ ശ്രമം; ഒറാക്കിൾ ഓഫീസ് ലക്ഷ്യമിട്ട ഡ്രോണുകളെ പ്രതിരോധിച്ചു
ഷീബ വിജയൻ
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണ പരമ്പര തുടരുന്നു. ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്കിൾ ഓഫീസ് സമുച്ചയം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ ആക്രമണ ശ്രമം യുഎഇ വിജയകരമായി പ്രതിരോധിച്ചു. ദുബായ് മറീന ഏരിയയിലുണ്ടായ ഈ സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക വിദ്യ യുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നാരോപിച്ച് ആമസോൺ, മൈക്രോസോഫ്റ്റ്, ആപ്പിൾ തുടങ്ങി നിരവധി പ്രമുഖ കമ്പനികൾക്കെതിരെ ഇറാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
അതേസമയം, അബുദാബിക്ക് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു. ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. വിവിധയിടങ്ങളിലായി നടന്ന ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ ആകെ എണ്ണം 203 ആയി ഉയർന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
eqweqwdewdsa
