ഇറാനെതിരെ കടുത്ത നീക്കത്തിന് അമേരിക്ക; അടുത്ത ഏതാനും ദിവസങ്ങൾ നിർണ്ണായകമെന്ന് പ്രതിരോധ സെക്രട്ടറി
ശാരിക I അന്തർദേശീയം
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അടുത്ത ഏതാനും ദിവസങ്ങൾ അതീവ നിർണ്ണായകമായിരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കും ഉടമ്പടികൾക്കും ഇറാൻ തയ്യാറാകാത്ത പക്ഷം വരും ദിവസങ്ങളിൽ സൈനിക നീക്കം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിലാണ് അമേരിക്കയുടെ കർക്കശ നിലപാട് അദ്ദേഹം അറിയിച്ചത്.
ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഈ ശക്തമായ പ്രതികരണം. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചതിന് ശേഷം പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. എണ്ണക്കപ്പൽ അഗ്നിക്കിരയാക്കിയ നടപടിയെ അതീവ ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും അല്ലാത്തപക്ഷം യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ മടിക്കില്ലെന്നും ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ പ്രകോപനങ്ങൾ തുടരുന്നത് ആഗോള ഇന്ധന വിതരണത്തെയും സുരക്ഷയെയും ബാധിക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ അടുത്ത നീക്കങ്ങൾ ലോകം ഉറ്റുനോക്കുകയാണ്.
വവമനവ


