ഇറാനിൽ സ്കൂളിന് നേരെ ഇസ്രായേൽ വ്യോമാക്രമണം: 24 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു


പ്രദീപ് പുറവങ്കര

ടെഹ്‌റാൻ: ദക്ഷിണ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 24 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള മിനാബ് നഗരത്തിലെ ഷജാരെ തയീബ പ്രൈമറി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 24 ആയതായി മിനാബ് കൗണ്ടി ഗവർണർ സ്ഥിരീകരിച്ചതായി സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. മേഖലയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന ഇസ്രായേൽ നീക്കത്തിനിടെയാണ് സ്കൂളിന് നേരെയും ആക്രമണമുണ്ടായത്. തങ്ങളുടെ കുരുന്നുകൾ കൊല്ലപ്പെട്ട വിവരം പ്രവിശ്യാ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മേഖലയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ സിവിലിയൻ കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കും. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

article-image

dfsdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed