അദാനി ഗ്രൂപ്പുമായുള്ള കരാർ റദ്ദാക്കി കെനിയ


നയ്റോബി: അദാനി ഗ്രൂപ്പുമായുള്ള കോടിക്കണക്കിനു ഡോളറിന്‍റെ കരാർ റദ്ദാക്കി കെനിയ. വിമാനത്താവള വികസനത്തിന്‍റെയും ഊർജപദ്ധതികളുടെയും കരാർ റദ്ദാക്കിയതായി പ്രസിഡന്‍റ് വില്യം റുട്ടോയാണ് അറിയിച്ചത്.

അന്വേഷണ ഏജൻസികളും സഖ്യരാജ്യങ്ങളും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന്, അമേരിക്കയെ പരാമർശിക്കാതെ പ്രസിഡന്‍റ് അറിയിച്ചു. തലസ്ഥാനമായ നയ്റോബിയിലാണ് വിമാനത്താവളത്തിന്‍റെ ആധുനികവത്കരണത്തിനായുള്ള കരാർ.
30 വർഷം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. കരാറിനെതിരേ കെനിയയിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.

article-image

dfgdfg

You might also like

  • Straight Forward

Most Viewed