സ്പെയിനിൽ വീണ്ടും മിന്നൽപ്രളയം


മാഡ്രിഡ്: സ്പെയിനിൽ വീണ്ടും മിന്നൽപ്രളയം. വടക്കുകിഴക്ക് കാറ്റലോണിയ മേഖലയിലെ ജിറോണയിലാണ് കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായത്. മുപ്പതോളം കാറുകൾ ഒലിച്ചുപോയി. ആളപായമോ പരിക്കോ ഉള്ളതായി റിപ്പോർട്ടില്ലെന്ന് സ്പാനിഷ് വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ രാവിലെ മുതൽ ശക്തമായ മഴയാണ് ജിറോണ പ്രദേശത്ത് അനുഭവപ്പെട്ടത്. മഴ ഇന്നുകൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച സ്പെയിനിലെ വലൻസിയ മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇരുനൂറിലേറെ ആളുകൾ മരിച്ചിരുന്നു.
ഒലിച്ചുപോയ വാഹനങ്ങൾക്കു കണക്കില്ല. തെരുവുകളും വീടുകളും ചെളിയിൽ മുങ്ങി. ശുചീകരണപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. വലൻസിയ പ്രളയത്തിൽ മുന്നറിയിപ്പു നല്കുന്നതിലും രക്ഷാപ്രവർത്തനത്തിലും സർക്കാരിന്‍റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന് സ്പാനിഷ് ജനത ആരോപിക്കുന്നു.

article-image

eses

You might also like

  • Lulu Exchange
  • Straight Forward

Most Viewed