പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രേലി അധിനിവേശം നിയമവിരുദ്ധമെന്ന് ലോക കോടതി


ദ ഹേഗ്: പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രേലി അധിനിവേശം അന്താരാഷ്‌ട്ര നിയമങ്ങൾക്കു വിരുദ്ധമാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ അന്താരാഷ്‌ട്ര നീതിന്യായ കോടതി (ലോകകോടതി). അധിനിവേശ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറൂസലേം, ഗാസ എന്നിവടങ്ങളിലെ നിയമവിരുദ്ധ അധിനിവേശവും കുടിയേറ്റ നടപടികളും എത്രയും വേഗം നിർത്തിവയ്ക്കണമെന്നും നിർദേശിച്ചു. യുഎന്‌ പൊതുസഭയുടെ അഭ്യർഥനപ്രകാരമാണ് ലോകകോടതി വിഷയത്തിൽ അഭിപ്രായം അറിയിച്ചത്.

പലസ്തീനികളോടുള്ള ഇസ്രയേലിന്‍റെ സമീപനം, ഇസ്രേലി അധിനിവേശങ്ങളുടെ നിയമസാധുത എന്നീവിഷയങ്ങളിലാണ് പൊതുസഭ ലോകകോടതിയുടെ നിരീക്ഷണം ആവശ്യപ്പെട്ടത്. ഉപദേശ രീതിയിലുള്ള കോടതി അഭിപ്രായങ്ങൾക്ക് നിയമസാധുതയില്ലെങ്കിലും രാഷ്‌ട്രീയപരമായി പ്രധാന്യമുണ്ട്. 57 വർഷത്തെ ഇസ്രേലി അധിനിവേശത്തിൽ ലോകകോടതി ആദ്യമായാണ് നിലപാട് വ്യക്കമാക്കുന്നത്.

article-image

dfsf

You might also like

  • Straight Forward

Most Viewed