ഹൂതി ആക്രമണത്തെ തുടർന്ന് ചെങ്കടലിൽ ചരക്ക് കപ്പൽ മുങ്ങിയതായി റിപ്പോർട്ട്

വാഷിങ്ടൺ: ഹൂതി ആക്രമണത്തെ തുടർന്ന് ചെങ്കടലിൽ ചരക്ക് കപ്പൽ മുങ്ങിയെന്ന് റിപ്പോർട്ട്. യെമനിലെ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് തകർന്ന കപ്പലാണ് മുങ്ങിയതെന്ന് ബ്രിട്ടീഷ് മാരിടൈം ഉദ്യോഗസ്ഥർ അറിയിച്ചു. ലൈബീരിയൻ പതാക വഹിക്കുന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലാണ് മുങ്ങിയത്. ഹൂതികൾ തൊടുത്ത ഡ്രോൺ കപ്പലിൽ പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഫിലിപ്പീനി പൗരൻ മരിച്ചു. ഇത് രണ്ടാം തവണയാണ് ഹൂതികളുടെ ആക്രമണത്തിൽ കപ്പൽ മുങ്ങുന്നത്. കഴിഞ്ഞ വർഷം നവംബർ മുതലാണ് ഹൂതികൾ മേഖലയിൽ ആക്രമണം തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള വലിയ പ്രതിസന്ധിയാണ് നാവികമേഖലയിൽ തുടുന്നത്. വടക്ക്−പടിഞ്ഞാറൻ യെമനിൽ സ്വാധീനമുള്ള ഹൂതികൾ ഫലസ്തീന് പിന്തുണയറിയിച്ചാണ് കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയത്.
ഇസ്രായേൽ, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകളാണ് ഹൂതികൾ കൂടുതലും ആക്രമിക്കുന്നത്. യു.എസിന്റേയും യുറോപ്പൻ യുണിയന്റെയും യുദ്ധകപ്പലുകൾ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും ഹൂതി ആക്രമണം തടയാൻ ഇതൊന്നും പര്യാപ്തമല്ല. ഹൂതികളെ ലക്ഷ്യമിട്ട് യു.എസും യു.കെയും യെമനിൽ ആക്രമണം തുടരുകയാണ്.
adsfdsf