കേരളത്തിൽ വീണ്ടും കോവിഡ് തലപൊക്കുന്നു; ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു


ഇന്ത്യയിൽ‍ വെള്ളിയാഴ്ച 312 പുതിയ കോവിഡ് -19 കേസുകൾ‍ രേഖപ്പെടുത്തി. 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ‍ നിന്നാണ് 312 പേർ‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ‍ 280 രോഗികളും കേരളത്തിലാണ്. നിലവിൽ‍ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഔദ്യോഗിക കണക്കുകൾ‍ പ്രകാരം നവംബറിൽ‍ കേരളത്തിൽ‍ 470 കേസുകളും ഈ മാസം ആദ്യ 10 ദിവസത്തിനുള്ളിൽ‍ 825 പുതിയ കേസുകളും റിപ്പോർ‍ട്ട് ചെയ്തു. ഇത് ഇന്ത്യയിലെ ഏറ്റവും ഉയർ‍ന്ന കേസാണ്.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് 1,104 സജീവ കോവിഡ് കേസുകളുണ്ട്. കേരളത്തിൽ‍ ഒമിക്രോണിന്‍റെ ഉപവകഭേദമായ ജെഎന്‍.1-ന്‍റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

article-image

ിിപിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed