മാന്യമല്ലാത്ത സമരം നടത്തിയാൽ‍ അടികിട്ടും; സജി ചെറിയാൻ


ആലപ്പുഴയിൽ‍ നവകേരള സദസിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർ‍ത്തകരെ മർ‍ദിച്ച പോലീസ് നടപടിയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. മാന്യമല്ലാത്ത സമരം നടത്തിയാൽ‍ അടികിട്ടുമെന്ന് മന്ത്രി പ്രതികരിച്ചു. കേരളത്തിൽ‍ ഇത് പുതിയ സംഭവമല്ല. സമരത്തിന് പോയാൽ‍ അടി കിട്ടും. അടികിട്ടിയാലെ നേതാവാകാന്‍ കഴിയൂ. തങ്ങൾ‍ക്കും അടി കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പോലീസിന്‍റെ കൈയിൽ‍നിന്ന് അടി കിട്ടുന്നത് രാഷ്ട്രീയ നേതാവാകാനുള്ള പരിശീലനമാണ്. മാന്യമായ സമരത്തിന് തങ്ങൾ‍ എതിരല്ല. കരിങ്കൊടി കാട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.. എം.ജെ.ജോബിന്‍റെ വീട് കയറി ആക്രമിച്ച സംഭവം പരിശോധിക്കും. അദ്ദേഹത്തെ ആക്രമിക്കേണ്ട കാര്യം സിപിഎമ്മിനോ സിഐടിയുവിനോ ഇല്ല. അത്തരത്തിൽ‍ ഒരാക്രമണം നടത്തിയിട്ടില്ലെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർ‍ത്തു.

article-image

fdszfds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed