റഷ്യയുടെ സ്പുട്നിക് ലൈറ്റ് സിംഗിൾ ഡോസിന് ഇന്ത്യയിൽ അനുമതി
റഷ്യയുടെ സ്പുട്നിക് ലൈറ്റ് സിംഗിൾ ഡോസിന് അനുമതി നൽകി കേന്ദ്രസർക്കാർ. അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയത്. വിദഗ്ധ സംഘത്തിന്റെ ശുപാർശ ഡ്രഗ്സ് കൺട്രോളർ അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ മൻസൂഖ് മാണ്ഡവ്യയാണ് മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
ഇതോടെ, ഇന്ത്യയിൽ ഉപയോഗത്തിന് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം ഒമ്പതായി. ഹ്യൂമൻ അഡോനോവൈറസ് വെക്ടർ പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന സ്പുട്നിക് വികസിപ്പിച്ചെടുത്തിരിക്കുന്നത് റഷ്യയിലെ ഗമാലിയേൽ സെന്ററാണ്. സ്പുട്നിക് വി എന്ന, ഇന്ത്യൻ വാക്സിനേഷൻ ലേഖനത്തിൽ ഉപയോഗിച്ചിരുന്ന മരുന്നിന്റെ വാക്സിൻ ഘടകം−1 തന്നെയാണ് സ്പുട്നിക് ലൈറ്റിനും.


