കോവിഡ് നിയന്ത്രണങ്ങൾ‍ പൂർ‍ണമായി നീക്കി ഡെന്മാർ‍ക്ക്


കോവിഡ് നിയന്ത്രണങ്ങൾ‍ പൂർ‍ണമായി നീക്കി ഡെന്മാർ‍ക്ക്. കോവിഡ് പഴയത് പോലെ അപകടകാരിയല്ല എന്ന വിശദീകരണമാണ് തീരുമാനത്തിന് സർക്കാർ നൽകുന്നത്. ഉയർന്ന വാക്സിനേഷൻ നിരക്ക് ഡെന്മാർക്കിലുണ്ടെന്നും പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു.

ഡെന്‍മാർ‍ക്കിലെ പ്രതിദിന കോവിഡ് കേസുകൾ‍ 29000ത്തിൽ‍ നിൽ‍ക്കെയാണ് നിയന്ത്രണങ്ങൾ‍ നീക്കിയത്. മാസ്‌ക് അടക്കം എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൂർ‍ണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഡെന്മാർ‍ക്ക്. നിശാ ക്ലബ്ബുകൾ‍ക്ക് ഇനി ഉപാധികൾ‍ ഇല്ലാതെ പ്രവർ‍ത്തിക്കാം. സന്പർ‍ക്കം റിപ്പോർ‍ട്ട് ചെയ്യാനുള്ള മൊബൈൽ‍ ആപ്പും പിൻവലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്മാർ‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ ഇനിയും കൊണ്ടു വരമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു. നിയന്ത്രണങ്ങളോട് അവസാനമായി ഗുഡ്ബൈ പറയുകയാണെന്ന് വിചാരിക്കരുത്. പുതിയ കോവിഡ് വകഭേദം വന്നാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്നും ഡെൻമാർക്ക് പ്രധാനമന്ത്രി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed