ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണം 48166 ആയി


ബഹ്റൈനിൽ ഇന്നലെ 8173 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 48166 ആയി ഉയർന്നു. ഇന്നലെ 28546 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്.  നിലവിൽ 120 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇന്നലെ 4176 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,33,174 ആയി.  ഇതുവരെയായി  12,24,287 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,94,409 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,40,631പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കുവാനും, മാസ്ക് എപ്പോഴും ധരിക്കുവാനും ആരോഗ്യമന്ത്രാലയം അധികൃതർ ഓർമ്മിപ്പിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed