യൂറോപ്പിൽ കോവിഡ് അന്ത്യഘട്ടത്തിൽ; ശുഭസൂചന നൽകി ലോകാരോഗ്യ സംഘടന


ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും യൂറോപ്പിൽ കോവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ആദ്യമായിട്ടാണ് ഡബ്ല്യൂ.എച്ച്.ഒ ഇത്തരമൊരു സൂചന നൽകുന്നത്.  ഈ പ്രദേശം മഹാമാരിയുടെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗെ വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മഹാമാരി ഒമിക്രോണിനൊപ്പം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേർത്തു. യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചുകഴിഞ്ഞാൽ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകിൽ വാക സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കിൽ രോഗബാധമൂലം ആളുകളിൽ പ്രതിരോധശേഷി ലഭ്യമാകും. കോവിഡ് മടങ്ങി വരുന്നതിന് മുന്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ കോവിഡ് തിരിച്ചുവരണമെന്ന് ഇല്ലെന്നും ക്ലൂഗെ പറഞ്ഞു.

സമാനമായ ശുഭാപ്തി വിശ്വാസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവും യുഎസിലെ പ്രമുഖ ശാസ്ത്രജ്ഞനുമായആന്റണി ഫൗസിയും ഞായറാഴ്ച പ്രകടിപ്പിക്കുകയുണ്ടായി. ഈ ആഴ്ച അമേരിക്കയുടെ ചില ഭാഗങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ കുറയുന്നതിനാൽ കാര്യങ്ങൾ നന്നായി കാണപ്പെടുന്നു − ഫൗസി എബിസി ന്യൂസിനോട് പറയുകയുണ്ടായി. യുഎസിന്റെ വടക്കുകിഴക്ക് പോലുള്ള പ്രദേശങ്ങളിൽ കേസുകളുടെ എണ്ണത്തിൽ സമീപകാലത്ത് കാണുന്നത് പോലുള്ള ഇടിവ് തുടരുകയാണെങ്കിൽ, നമുക്ക് രാജ്യത്തുടനീളം ഒരു വഴിത്തിരിവ് കാണാൻ തുടങ്ങുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒമിക്രോണിന്റെ ആധിപത്യമുള്ള വൈറസിന്റെ നാലാം തരംഗം ഉച്ചാസ്ഥിയിലെത്തിയ ശേഷം ഇപ്പോൾ കേസുകളും മരണങ്ങളും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ റീജിയണൽ ഓഫീസും കഴിഞ്ഞ ആഴ്ച വ്യക്തമാക്കുകയുണ്ടായിരുന്നു.ഒമിക്രോണ് വകകേഭേദം ഡെൽറ്റയേക്കാൾവ്യാപനശേഷിയുള്ള പകർച്ചവ്യാധിയാണെന്ന് പഠനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും വാക്സിനെടുത്ത ആളുകളിൽ പൊതുവെ തീവ്രമായ അണുബാധയ്ക്ക് കാരണമാകില്ലെന്നാണ് കണ്ടെത്തൽ. കോവിഡ് മഹാമാരിയിൽ നിന്ന് പനി പോലുള്ള കൈകാര്യം ചെയ്യാവുന്ന എന്ഡെമിക് രോഗത്തിലേക്ക് മാറാൻ തുടങ്ങുന്നു എന്നത് ദീർഘകാല പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്.

അതേസമയം അന്തിമഘട്ടിത്തലാണെന്ന് പറയുന്പോഴും ഈ മഹമാരി നമ്മെ പലതവണ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ എപ്പോഴും ജാഗ്രത തുടരേണ്ടതുണ്ടെന്നും ക്ലൂഗെ മുന്നറയിപ്പ് നൽകുന്നുണ്ട്.

You might also like

  • Straight Forward

Most Viewed