രാജ്യത്ത് പ്രവേശിക്കാൻ യാത്രക്കാരോട് വാക്സിനേഷൻ തെളിവ് ചോദിക്കരുതെന്ന് ലോകാരോഗ്യ സംഘടന


കോവിഡ് −19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ വീണ്ടും യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായിട്ടായിരുന്നു ഇത്. എന്നാൽ, അതിർത്തികൾ വഴി വൈറസ് പടരുന്നത് തടയാൻ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നടപടി ഇപ്പോൾ അപ്രസക്തമായിരിക്കുകയാണെന്നും യാത്രാ നിരോധനം ഫലപ്രദമല്ലെന്നും വ്യക്തമാക്കുകയാണ് ലോകാരോഗ്യ സംഘടന.

കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ലോകാരോഗ്യ സംഘടന ഇത്തരം നിരോധനങ്ങൾ ഫലപ്രദമല്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര യാത്രാ നിരോധനങ്ങൾ രാജ്യങ്ങളിൽ സാമ്പത്തികവും സാമൂഹികവുമായ സമ്മർദ്ദം മാത്രമേ സൃഷ്ടിക്കൂവെന്നും കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ ഒരു വ്യത്യാസവും വരുത്തുന്നില്ലെന്നും ലോകാരോഗ്യ അറിയിച്ചു. രാജ്യത്ത് പ്രവേശിക്കുന്നതിനായി യാത്രക്കാരോട് വാക്സിനേഷൻ തെളിവ് ചോദിക്കരുതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും വാക്‌സിനുകളുടെ ലഭ്യതയില്ലായ്മ നിലനിൽക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ വാക്സിനേഷന്റെ തെളിവ് ചോദിക്കുന്നത് ശരിയല്ലെന്നും സംഘടന അറിയിച്ചു.

ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ യാത്രാ നിയന്ത്രണങ്ങൾ പോലുള്ള നടപടികൾ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടതായി സംഘടന ഒരു യോഗത്തിൽ പറഞ്ഞു. കൂടാതെ, മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് സാമ്പത്തിക ബാധ്യത വരുത്താത്ത വിധത്തിൽ കോവിഡ് ടെസ്റ്റുകളും ക്വാറന്റൈനും സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഉണ്ടായിരിക്കണമെന്നും രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

You might also like

Most Viewed