ലോകത്ത് കോവിഡ് സുനാമി ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ
ലോകത്ത് പലയിടങ്ങളിലും കോവിഡ് ∀സുനാമി∍ ഉണ്ടാകാമെന്ന് ലോകാരോഗ്യസംഘടനയുടെ മേ ധാവി. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരും. ആരോഗ്യസംവിധാ നങ്ങൾ പ്രതിസന്ധിയിലാകാൻ സാധ്യതയെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.
ഒമിക്രോൺ വകഭേദം വാക്സിൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മിക്ക രാജ്യങ്ങളിലെയും ആരോഗ്യമേഖല കാര്യമായി ബാധിക്കപ്പെട്ട് കഴിഞ്ഞു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾ ഇനിയും തിരിച്ചടിയുണ്ടായാൽ താങ്ങില്ലെന്നും അദാനോം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.