ജമ്മു കാഷ്മീരിൽ ആറ് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ
ജമ്മു കാഷ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ആറ് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത്നാഗ് ജില്ലയിലും കുൽഗാം ജില്ലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേർ പാക്കിസ്ഥാനിൽ നിന്നെത്തിയവരാണെന്ന് കാഷ്മീർ ഐജിപി അറിയിച്ചു. കുൽഗാമിലാണ് സൈന്യവും ഭീകരരും തമ്മിൽ ആദ്യം ഏറ്റുമുട്ടൽ നടന്നത്. ബുധനാഴ്ച കുൽഗാമിലെ മിർഹാമ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. അനന്ത്‌നാഗിലെ ദൂരു മേഖലയിലെ നൗഗാം ഷഹാബാദിലാണ് മറ്റൊരു ഏറ്റുമുട്ടൽ നടന്നത്.