സിക്കിമിലെ ‘ജവഹർലാൽ നെഹ്‌റു റോഡ്’ ഇനി “നരേന്ദ്ര മോദി മാർഗ്’

ഗാംഗ്ടോക്
സിക്കിമിലെ സോംഗോ തടാകത്തേയും ഗാംഗ്‌ടോക്കിലെ നാഥുല ബോർഡർ പാസിനെയും ബന്ധിപ്പിക്കുന്ന റോഡിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകി സിക്കിം. ‘ജവഹർലാൽ നെഹ്‌റു റോഡ്’ എന്നറിയപ്പെട്ടിരുന്ന റോഡ് ഇനിമുതൽ ∀നരേന്ദ്ര മോദി മാർഗ്∍ എന്നാവും അറിയപ്പെടുക.
സിക്കിം ഗവർണർ ഗംഗാ പ്രസാദ് ബുധനാഴ്ച പുതുക്കിപ്പണിത റോഡ് നാടിന് സമർപ്പിച്ചു. റോഡ് ഉദ്ഘാടനം ചെയ്യുന്ന ചിത്രവും റോഡിന്‍റെ പേര് മാറ്റത്തെ കുറിച്ചുള്ള വാർത്തകളും ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഡി.ബി. ചൗഹാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
ക്യോംഗസാല ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിലാണ് 19.51 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് സൗജന്യ വാക്സിനും റേഷനും ജനങ്ങൾക്ക് നൽകിയ പ്രധാനമന്ത്രിക്കുള്ള നന്ദി സൂചകമായിട്ടാണ് പേരു മാറ്റം എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഐ.കെ റസൈലി പറയുന്നത്.