അമിതമായ ഉറക്കം ഡിമൻഷ്യയ്ക്ക് കാരണമാകും

വാഷിംഗ്ഗ്ടൺ: ആവശ്യത്തിന് ഉറക്കമില്ലെങ്കിൽ ശരീരത്തിന് രക്തസമ്മർദ്ധം, ടെൻഷൻ, തളർച്ച തുടങ്ങിയ പല പ്രശനങ്ങളും ഉണ്ടാകുമെന്നു നമുക്കറിയാം. എന്നാൽ ഉറക്കം കൂടിയാൽ ഉണ്ടാകുന്ന പ്രശനങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ അറിഞ്ഞോളൂ, ഉറക്കം അമിതമായാൽ നിങ്ങൾ ഒരു ഡിമെൻഷ്യ രോഗിയാകും. ഡിമെൻഷ്യ അഥവാ ഓർമ്മക്കുറവിന് അമിതമായ ഉറക്കവും ഒരു കാരണമാണെന്ന് അടുത്തിടെ ഇത് സംബന്ധിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്.
ദിവസം ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം അനുശാസിക്കുന്നത്. ഇതിൽ കൂടുതൽ ഉറങ്ങിയാൽ മെച്ചപ്പെട്ട ഫലം ലഭിക്കും എന്ന് കരുതിയെങ്കിൽ തെറ്റി. ദിവസം ഒന്‍പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന ആളുകൾക്ക് ഭാവിയിൽ അൽഷൈമേഴ്സ് വരുന്നതിനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാല നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. 1984 മുതൽ 30 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള 5000 ജനങ്ങളെ ഉൾപ്പെടുത്തഗി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്.
ഉറക്കം കുറവുള്ള ആളുകളേക്കാൾ 10 വർഷം മുന്‍പ് തന്നെ ഇക്കൂട്ടർ അൾഷെമേഴ്‌സ് ബാധിതർ ആകുന്നു എന്നതാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച മറ്റൊരു രസകരമായ കണ്ടെത്തൽ എന്നതാണ് എന്ന് വച്ചാൽ , വിദ്യഭ്യാസം കുറഞ്ഞ ആളുകൾക്ക് വിദ്യാഭ്യാസം കൂടിയ ആളുകളെ അപേക്ഷിച്ച് ഓർമക്കുറവ് വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് .
അപ്പോൾ ഇനി സൂക്ഷിച്ചോളൂ, ആവശ്യത്തിന് ഉറക്കം ഇല്ലെങ്കിൽ മാത്രമല്ല, ആവശ്യത്തിൽ കൂടുതൽ ഉറങ്ങിയാലും ആരോഗ്യത്തിന് പണി കിട്ടും. അതിനാൽ ഉറക്കം 7 മുതൽ 8 മണിക്കൂർ ആക്കി ചുരുക്കുന്നതാണ് ഉറക്കപ്രിയന്മാർക്ക് നല്ലത്. അല്ലെങ്കിൽ ഓർമ്മക്കുറവിന് മരുന്ന് കഴിക്കാൻ തയ്യാറായിക്കോളൂ.