മതംമാറിയ അലി അക്ബറിനെ ട്രോളി ഐഷ സുൽ‍ത്താന


കൊച്ചി: ഇസ്ലാം മതം ഉപേക്ഷിച്ച് രാമസിംഹനെന്ന് പേര് സ്വീകരിച്ച അലി അക്ബറിനെ ട്രോളി സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽ‍ത്താന. ലക്ഷദ്വീപ് ഭാഷയിലെഴുതിയ അടിക്കുറിപ്പോടെ ഐഷ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റിന് മറുപടിയായിട്ടാണ് സംവിധായിക ഇങ്ങനെ കുറിച്ചത്.

തട്ടമിടാത്ത നിങ്ങൾ‍ നരകത്തിൽ‍ പോകുമെന്നായിരുന്നു ഐഷയുടെ ചിത്രത്തിന് വന്ന പരിഹാസ കമന്റ്. സംഘപരിവാർ‍ അനുകൂല അക്കൗണ്ടിന് അതേനാണയത്തിൽ‍ ഐഷ മറുപടി നൽ‍കി. എന്നാൽ‍ പിന്നെ രാമസിംഹമെന്ന് പേരിടാം, അതാവുന്പോൾ‍ സ്വർ‍ഗം ഉറപ്പാണെല്ലോയെന്ന് ഐഷ കുറിച്ചു.മുസ്ലീം മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സംവിധായകനും ബിജെപി പ്രവർ‍ത്തകനുമായ അലി അക്ബർ‍. ‘രാമസിംഹന്‍’ എന്ന പേർ സ്വീകരിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോൾ‍ നിരവധി ആളുകൾ‍ സോഷ്യൽ‍മീഡിയയിൽ‍ ആഹ്ളാദപ്രകടനം നടത്തിയിൽ‍ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം മതം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.

ബിപിൻ റാവത്തിന്റെ മരണവാർ‍ത്ത പുറത്ത് വന്നതിന് പിന്നാലെ അലി അക്ബർ‍ നടത്തിയ ലൈവ് വീഡിയോയിലെ വർ‍ഗീയ പരാമർ‍ശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്റെ അക്കൗണ്ടിന് ഒരു മാസത്തേക്ക് നിയന്ത്രണം ഏർ‍പ്പെടുത്തിയിരുന്നു. തുടർ‍ന്ന് മറ്റൊരു അക്കൗണ്ട് വഴി ലൈവിൽ‍ വന്നാണ് മതം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed