കോവിഷീൽഡ് എടുക്കുന്നവർക്ക് ഡെൽ‍റ്റ വകഭേദത്തോടുള്ള പ്രതിരോധശേഷി കാര്യമായി കുറയുന്നുവെന്ന് പഠനം


ന്യൂഡൽഹി: അസ്ട്രസെനക, ഫൈസർ‍ വാക്സിൻ‍ എന്നിവയുടെ രണ്ടു ഡോസും എടുത്ത് 90 ദിവസം കഴിയുന്നവരിൽ‍ കോവിഡ് ഡെൽ‍റ്റ വകഭേദത്തോടുള്ള പ്രതിരോധശേഷി കാര്യമായി കുറയുന്നുവെന്ന് ഓക്സ്ഫഡ് സർ‍വകലാശാല പഠനം. ഫൈസറിന് 75 ശതമാനവും ഇന്ത്യയിൽ‍ കോവിഷീൽ‍ഡ് എന്ന് അറിയപ്പെടുന്ന അസ്ട്ര സെനകയ്ക്ക് 61 ശതമാനവും മാത്രമാണ് ഡെൽ‍റ്റ വകഭേദത്തെ പ്രതിരോധിക്കാനാവുക. മാത്രമല്ല ഇതിനുശേഷം കോവിഡ് വരുന്നവരിൽ‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠന റിപ്പോർട്ട്.

ഇവരിലെ വൈറസ് സാന്നിധ്യവും വാക്സിന്‍ എടുക്കാത്തവരുടേതിന് തുൽയമാണ്. ഇരുപത്തഞ്ച് ലക്ഷത്തിലേറെപ്പേരുടെ പരിശോധനാഫലം കണക്കിലെടുത്താണ് ഓക്സ്ഫ‍ഡ് പഠനം നടത്തിയത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed