കേരളത്തിൽ വാക്സിനേഷന്‍ പുനരാരംഭിക്കുന്നു


തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് വാക്സിനേഷൻ പുനരാരംഭിക്കും.ഇന്നലെ ഒമ്പത് ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്.മൂന്ന് ദിവസത്തെ വാക്സിൻ പ്രതിസന്ധിക്കാണ് ഇതോടെ താത്കാലിക പരിഹാരമായത്. നാളെ മുതൽ വാക്സിനേഷൻ പൂർണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്നലെ 8,97,870 ഡോസ് കൊവിഷീൽഡും 74,720 ഡോസ് കൊവാക്സിനുമാണ് എത്തിയത്. റീജിണൽ കേന്ദ്രങ്ങളിലെത്തിയ വാക്സിൻ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാനുള്ള നടപടി ഇന്നലെ തന്നെ സ്വീകരിച്ചു.
തിരുവനന്തപുരത്ത് ഇന്ന് കൊവാക്സിനാകും വിതരണം ചെയ്യുക. നാളെ മുതൽ വാക്സിനേഷൻ പൂർണരീതിയിലാകും. ഇപ്പോഴെത്തിയ വാക്സിൻ നാല് ദിവസത്തേക്ക് ഉണ്ടാകൂയെന്നാണ് ആരോഗ്യവകുപ്പിൻറെ വിലയിരുത്തൽ.
വരും ദിവസങ്ങളിലും കൂടുതൽ വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഒരു കോടി 90 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വാക്സിൻ നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed