ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കുറവോ?


ഒ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ളവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ഡെന്‍മാര്‍ക്കില്‍ നടന്ന പഠനം. അഥവാ ബാധിച്ചാല്‍ത്തന്നെ കോവിഡ് ഈ ഗ്രൂപ്പുകാരില്‍ പൊതുവേ തീവ്രമാകാറില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് പരിശോധനയ്ക്ക് വിധേയരായ 7400 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 41 % പേര്‍ ഒ ഗ്രൂപ്പ് രക്തമുള്ളവരായിരുന്നു. ഒ ഗ്രൂപ്പുകാരില്‍ 38 ശതമാനത്തിന് മാത്രമേ കോവിഡ് ബാധിച്ചുള്ളൂ എന്ന് പഠനത്തില്‍ കണ്ടെത്തി. 

കോവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ ദീര്‍ഘകാലം ചികിത്സ തേടേണ്ടി വന്നവരില്‍ നല്ലൊരു പങ്കും എ, എബി രക്തഗ്രൂപ്പുള്ളവരാണെന്ന് കാനഡയില്‍ നടത്തിയ മറ്റൊരു പഠനവും കണ്ടെത്തി. ഒ, ബി രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ കുറവാണ്. എ, എബി രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ ശരാശരിയേക്കാല്‍ 4.5 ദിവസം അധികം കോവിഡ് മൂലം ഐസിയുവില്‍ കഴിയേണ്ടി വരുന്നതായും കാന‍ഡയിലെ പഠനം പറയുന്നു.

You might also like

Most Viewed